കേരളത്തിന്റെ വികസനത്തിനുവേണ്ടി മോദി സാധ്യമായതെല്ലാം ചെയ്യുന്നു: മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2021 (10:37 IST)
ഡൽഹി: ബജറ്റിൽ കേരളത്തിലെ പേര് പല തവണ പരാമർശിയ്ക്കപ്പെട്ടതിന് പിന്നാലെ മലയാളത്തിൽ തന്നെ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തര മാന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വികസനത്തിന് വേണ്ടി ശ്രീ നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്നാണ് മലയാളത്തിലുള്ള ട്വിറ്റിൽ അമിത് ഷാ വ്യക്തമക്കുന്നത്. ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികൾ ആവർത്തിച്ചുകൊണ്ടുള്ളതാണ് അമിത് ഷായുടെ ട്വീറ്റ്. കേരളത്തിന് പാദ്ധതി വിഹിതം അനുവദിച്ചതിന് പ്രധാനമന്ത്രിയ്ക്ക് ആമിത് ഷാ ട്വീറ്റിലൂടെ നന്ദിയും അറിയിയ്ക്കുന്നുണ്ട്. 'പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വികസനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പ്രകാരം സംസ്ഥാനത്തിന്റെ ദേശീയപാതാ വികസനത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയ്ക്ക് 1,957 കോടിയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിയ്കുന്നു' അമിത് ഷാ ട്വീറ്റ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :