നഗ്ന മേനിയില്‍ ദേശീയ പതാക പുതച്ച മല്ലികാ ഷെരാവത്തിനെതിരെ കേസ്

മല്ലികാ ഷെരാവത്ത് , ഡേര്‍ട്ടി പൊളിറ്റിക്‌സ് , സിനിമ പോസ്‌റ്റര്‍
ഇന്‍ഡോര്‍| jibin| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (12:49 IST)
ദേശീയ പതാക കൊണ്ട് നഗ്നത മറയ്ക്കുന്ന ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടി മല്ലികാ ഷെരാവത്തിനെതിരെ കേസ്. ചിത്രത്തിന്റെ നിര്‍മാതാവായ കെസി ബൊകാഡിയയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

രാജസ്ഥാനിലെ ഭാന്‍വരി ദേവി കൊലപാതക കേസിനെ ആസ്പദമാക്കി ഒരുക്കിയ ഡേര്‍ട്ടി പൊളിറ്റിക്‌സ് എന്ന പുതിയ ചിത്രത്തില്‍ ദേശീയ പതാക കൊണ്ട് നഗ്നത മറച്ച് പ്രത്യക്ഷപ്പെടുന്ന മല്ലികയുടെ പോസ്റ്ററാണ് പരാതിയ്ക്ക് ഇടയാക്കിയത്.

ദേശീയ പതാകയെ അപമാനിച്ചു എന്നതിനാണ് നടി മല്ലിക ഷെരാവത്തിനെതിരെ കേസെടുത്തിരിയ്ക്കുന്നത്. ഇന്‍ഡോര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം കഌസ് കോടതിയിലാണ് ചിത്രത്തിനെതിരെ പരാതി ലഭിച്ചിരിയ്ക്കുന്നത്. നവംബറില്‍ നവംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :