ഗുവാഹത്തി|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (11:06 IST)
ആസമിലെ ഗോലഘട്ടില്‍ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനെത്തിയ സായുധരായ ജനക്കൂട്ടത്തിനു നേരെ നടത്തിയ വെടിവയ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സമാധാന നില നിലനിര്‍ത്തുന്നതിനായി ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. സൈന്യം വൈകിട്ടോടെ പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. പോലീസ് വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അറിയിച്ചു.
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ ഇതിനായി നിയോഗിക്കും. ചൊവ്വാഴ്ച നാഗാലാന്‍ഡിലേക്കുള്ള എന്‍എച്ച് 39 ഉപരോധിച്ച് സമരം നടത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം ഒരു എഎസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും മര്‍ദ്ദിച്ചിരുന്നു.
അസമിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം പതിവാണ്. നാഗാ തീവ്രവാദികള്‍ ഈ മാസം 12, 13 തീയതികള്‍ നടന്ന ആക്രമണത്തില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.