ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (12:15 IST)
ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനേ രൂക്ഷമായി വിമര്‍ശിച്ച വീണ്ടും ഇന്ത്യ, ജമ്മൂകശ്മീര്‍ തര്‍ക്കവസ്തുവാണെന്നും അതില്‍ അവകാശവാദമുന്നയിക്കാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാത്രമേ അവകാശമുള്ളു എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് വിഘടന വാദി നേതാക്കളേ കണ്ടതിലുള്ള മറുപടിയാണ്
ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാന്റെ നടപടി സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും എതിരാണെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം കശ്മീര്‍ വിഷയത്തില്‍ വിഘടവാദി നേതാക്കളുമായി ചര്‍ച്ച തുടരുമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് വ്യക്തമാക്കി.
ജമ്മു കശ്മീര്‍ വിഷയത്തില്‍ സമാധാനപരമായി ചര്‍ച്ച നടത്താമെന്ന് പാക്കിസ്ഥാന്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പാക്കിസ്ഥാന്റെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ മുംബൈ ആക്രമണത്തിന് ശേഷം നമുക്കറിയാം ഈ ഉറപ്പുകള്‍ക്കൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന് വിദേശ കാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.