രഹസ്യരേഖകള്‍ പരസ്യപ്പെടുത്തണമെന്ന് ആര്‍‌എസ്‌എസ്; അംഗീകരിക്കാനാകാതെ ബിജെപി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (11:32 IST)
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുളള എല്ലാ രഹസ്യ രേഖകളും കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന ആര്‍എസ്‌എസ്‌ ആവശ്യം ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. രഹസ്യ രേഖകള്‍ പരസ്യപ്പെടുത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കാനാവില്ലെന്നും ഇത്‌ തുറന്നു പറച്ചിലിന്റെ സമയമാണെന്നും ആര്‍എസ്‌എസ്‌ നേതാവ്‌ ബാല്‍മുകുന്ദ്‌ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നാണ് ബിജെപി നിലപാട്. പക്ഷേ ഇങ്ങനെ കടുത്ത നിലപാട് എടുത്താലുണ്ടാകുന്ന പ്രശ്നങ്ങളാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്.

ഇന്ത്യ- ചൈന യുദ്ധത്തില്‍ രാജ്യത്തിനേറ്റ പരാജയത്തെ കുറിച്ച്‌ വിശകലനം ചെയ്യുന്ന ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സ്-ഭഗത്‌ റിപ്പോര്‍ട്ട്‌ പരസ്യമാക്കണമെന്ന്‌ ആര്‍എസ്‌എസ്‌ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതീവ രഹസ്യ സ്വഭാവമുളള രേഖയായതിനാല്‍ അത്‌ പുറത്തുവിടുന്നത്‌ ദേശതാല്‍പര്യത്തെ ഹനിക്കുമെന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അരുണ്‍ ജെയ്‌റ്റ്ലി പ്രതികരിച്ചത്‌.

എന്നാല്‍, രേഖകള്‍ ചരിത്രമാണെന്നും അവ പരസ്യപ്പെടുത്തുന്നതിലൂടെ പിഴവുകള്‍ തിരുത്താന്‍ അവസരമൊരുക്കണമെന്നുമാണ്‌ ബാല്‍മുകുന്ദ്‌ ആവശ്യപ്പെടുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :