ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (11:53 IST)
വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണവും വഹനങ്ങളുടെ എണ്ണം പെറുകുന്നതും നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം വരുന്നു. ഇനി പെട്രോളും ഡീസലും വഹനത്തില്‍ നിറയ്ക്കണമെങ്കില്‍ പമ്പിലെ ജീവനക്കാരനേ വഹത്തിന്റെ പുക പരിശോധന സര്‍ട്ടിഫികറ്റ് കാണിക്കേണ്ടി വരും!.
രണ്ടുമാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച നിയമം ഡല്‍ഹിയില്‍ പ്രാബല്യത്തിലാകും. മലിനീകരണം കുറയ്‌ക്കാനുളള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി നിയോഗിച്ച വിദഗ്ദ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടൂകള്‍ പ്രകാരമാണ് നടപടി. പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചും റോഡ് നികുതി ഉയര്‍ത്തിയും ജനങ്ങളെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണമെന്ന് വിദഗ്‌ധ സമിതി കഴിഞ്ഞ വര്‍ഷം ശുപാര്‍ശ ചെയ്‌തിരുന്നു.
വിദഗ്‌ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായി ചീഫ് സെക്രട്ടറി എസ് കെ ശ്രീവാസ്‌തവ പറഞ്ഞു. പുക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പെട്രോളും ഡീസലും വില്‍ക്കരുതെന്ന് നഗരത്തിലെ പമ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തിനുളളില്‍ പുതിയ നിയമം പ്രാബല്യത്തിലാവും. ഇക്കാലയളവില്‍ ബോധവല്‍ക്കരണം നടത്താനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.