സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 മെയ് 2022 (08:29 IST)
പോണ്ടിച്ചേരിയില്‍ സ്‌കൂട്ടര്‍ കാറിലിടിച്ചുണ്ടായ അപകടത്തില്‍ 22കാരി മരണപ്പെട്ടു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംഎസ് സി വിദ്യാര്‍ത്ഥിനിയായ അരുണിമ ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അഭിരാമി, വിമല്‍ വ്യാസ് എന്നീ വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. താമസസ്ഥലത്തുനിന്ന് കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാന്‍ പോകവെയാണ് അപകടം ഉണ്ടായത്.
സ്‌കൂട്ടര്‍ ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. രാത്രി ഒന്‍പതേമുക്കാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് അരുണിമയെ ഉടന്‍ ജിപ്മര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.