പാലക്കാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 31 ജൂലൈ 2023 (08:15 IST)
പാലക്കാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 21പേരാണ് ഉണ്ടായിരുന്നത്. പെരിങ്ങോട് വളവില്‍ ബസ് തിരിച്ചപ്പോഴാണ് മറിഞ്ഞത്. പരിക്കേറ്റ 15 പേരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പൊലീസും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :