അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്
- കോഴിക്കോട് തെരുവുനായ കുറുകെചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
- വയനാട്ടില്‍ അഞ്ചു വയസ്സുകാരിയുമായി ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല
- പാലക്കാട് 81 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
- ആദിവാസി യുവതിയെ കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറത്ത് മയക്കുമരുന്നു കേസില്‍ പിടിയിലായതിനുപിന്നാലെ 30കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു
മലപ്പുറത്ത് മയക്കുമരുന്നു കേസില്‍ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. താനൂര്‍ പോലീസ് കസ്റ്റഡില്‍ എടുത്തതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45ന് പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേര്‍ക്കൊപ്പമാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
പോലീസ് സ്റ്റേഷനിലെത്തിച്ച് പുലര്‍ച്ചെ നാലു മണിയോടെ ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്നു വീണുവെന്നാണ് ഡിവൈഎസ്പി വി.വി ബെന്നി പറഞ്ഞത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അടുത്ത ലേഖനം