കോഴിക്കോട് തെരുവുനായ കുറുകെചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് തെരുവുനായ കുറുകെചാടി ഓട്ടോ മറിഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ സ്വദേശി അനില്‍ ബാബുവാണ് മരിച്ചത്. 44 വയസ്സായിരുന്നു. കഴിഞ്ഞദിവസം കണ്ണൂക്കരയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അനില്‍ ബാബു രാത്രിയോടെ മരണപ്പെടുകയായിരുന്നു. നായകുറുകെ ചാടിയ ഉടനെ വാഹനം തലകീഴായി മറിയുകയായിരുന്നു.