കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം

അഭിറാം മനോഹർ| Last Modified വെള്ളി, 12 മാര്‍ച്ച് 2021 (15:54 IST)
തമിഴ്‌നാട് നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം. പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. ആകെ 234 സീറ്റുകളിൽ 154 സീറ്റുകളിലാണ് മക്കൾ നീതി മയ്യം മത്സരിക്കുക. ശേഷിക്കുന്ന 80 സീറ്റുകൾ സഖ്യകക്ഷികളായ ഓൾ ഇന്ത്യ സമത്വ മക്കൾ കച്ചിക്കും ഇന്ദിയ ജനനായക കച്ചിക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.

2019ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ 4 ശതമാനം വോട്ട് വിഹിതമാണ് കമൽ‌ഹാസന്റെ പാർട്ടി നേടിയത്. നഗരങ്ങളിൽ 10 ശതമാനം വരെയും വോട്ട് ഉയർത്താൻ പാർട്ടിക്കായിരുന്നു. വീട്ടമ്മമാർക്ക് മാസശമ്പളം ഉൾപ്പടെ നിരവധി വാഗ്‌ദാനങ്ങളുമായാണ് മക്കൾ നീതി മയ്യം ഇക്കുറി ജനവിധി തേടുന്നത്. വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന 70 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :