1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SSLC Plus two exam time

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമം ഇങ്ങനെ

എസ്എസ്എല്‍സി
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 29നാണ് അവസാനിക്കുന്നത്. അതേസമയം പ്ലസ്ടു പരീക്ഷ ഏപ്രില്‍ 30നും അവസാനിക്കും. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ നടക്കുന്ന പരീക്ഷകള്‍ ഉച്ചയ്ക്കു ശേഷമാകും നടത്തുന്നത്. 15മുതലുള്ള പരീക്ഷകള്‍ രാവിലെ നടക്കും.
 
തിരഞ്ഞെടുപ്പില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടിയുള്ളതിനാലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം എട്ടാം തീയതിയാണ് പരീക്ഷകള്‍ ആരംഭിക്കുക.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത