1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SSLC Plus two exams postponed

എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ മാറ്റി

എസ്എസ്എല്‍സി
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രിൽ 8 മുതൽ പരീക്ഷ നടത്താനാണ് തീരുമാനം. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത്‌ മാറ്റിയത്. ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം എട്ടാം തീയതിയാണ് പരീക്ഷകൾ ആരംഭിക്കുക.
 
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചു. സർക്കാരിനെ ഈ വിവരം മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
 
ഈ മാസം 17ന് തന്നെ പരീക്ഷ തുടങ്ങുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഹാള്‍ടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് കെസി വേണുഗോപാല്‍