1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullappally on nemam candidateship

നേമത്ത് കോൺഗ്രസ് ഗൗരവത്തോടെ കാണുന്നു, കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നേമം
നേമം നിയോജകമണ്ഡലത്തെ കോൺഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ നേമത്ത് മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
നേമത്തെ ബിജെപി അവരുടെ ഉറച്ച സീറ്റായാണ് കാണുന്നത്. അതിനാൽ തന്നെ കോൺഗ്രസും ഇവിടെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബിജെപിയുടെ ഗുജറാത്താണ് നേമം എന്നാണ് ബിജെപി പ്രചാരണം. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച സഥാനാര്‍ഥിയെ അവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മുല്ലപ്പള്ളി പറഞ്ഞു. അതേസമയം സ്ഥാനാർത്ഥി ആരാവുമെന്ന് വിട്ട് പറയാൻ അദ്ദേഹം തയ്യാറായില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പുതുപ്പള്ളി ഉപേക്ഷിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി; നിയമസഭയിലേക്കില്ലെന്ന് കെ മുരളീധരന്‍