1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mahhi vij gets rape threats from unknown man

കാർ ഇടിപ്പിച്ചു, ബലാത്സംഗ ഭീഷണി, ആളെ കണ്ടെത്താൻ സഹായിക്കണമെന്ന് നടി

മാഹി വിജ്
രണ്ടു വയസ്സുകാരിയായ മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ അപരിചിതനായ ഒരാൾ തന്റെ വാഹനത്തിലേക്ക് വണ്ടി കൊണ്ടുവന്ന് ഇടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കിയതായും നടി മാഹി വിജ്. മുംബൈയിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. വണ്ടിയുടെ നമ്പർ വ്യക്തമാക്കുന്ന വിഡിയോ നടി ട്വീറ്റ് ചെയ്തു.
 
മുംബൈ പോലീസിനെ ടാഗ് ചെയ്‌തുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. അല്‌പസമയത്തിനകം തന്നെ ട്വീറ്റിന് മറുപടിയുമായി പോലീസ് എത്തി. അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം. വർളി പൊലീസ് സ്റ്റേഷനിൽ പോയെന്നും മകൾ കൂടെയുള്ളതിനാൽ അവളെ ഓർത്ത് ഭയം തോന്നിയെന്നും നടി പ്രതികരിച്ചു.
 
അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതയാണ് മാഹി വിജ്.
അടുത്ത ലേഖനം
രൂപ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിൽ: ഡോളറിനെതിരെ മൂല്യം 77.40 ആയി