അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 മെയ് 2022 (11:39 IST)
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിൽ. തിങ്കളാഴ്‌ച ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയിലെ ലോക്ക്-ഡൗൺ, അനിശ്ചിതമായി തുടരുന്ന റഷ്യ-യുക്രെയ്‌ൻ യുദ്ധം, ആർബിഐ പലിശ നിരക്ക് ഉയർത്തിയത് എന്നിവയാണ് രൂപയെ ബാധിച്ചത്.
വെള്ളിയാഴ്‌ച്ച 77.05 നിലവാരത്തിലാണ് വിപണി ക്ലോസ് ചെയ്‌തത്. തിങ്കളാഴ്‌ച വ്യാപാരം ആരംഭിച്ചതോടെ ഇത് 77.42 നിലവാരത്തിലെത്തി.താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇത്
ഡോളർ കരുത്താർജിക്കാനും രൂപയുടെ മൂല്യം ഇടിയാനും കാരണമായി.
പണപ്പെരുപ്പ ഭീഷണിയെ തുടർന്ന് ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ ഉയർത്തിയതും സാമ്പത്തിക മാന്ദ്യ ഭീഷണിയും വിപണിയിൽ തിരിച്ചടിയായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയതും രൂപയുടെ ഇടിവിന് കാരണമായി.