മഹാരാഷ്ട്രയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (09:01 IST)
മഹാരാഷ്ട്രയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ഒരു ഗുഡ്‌സ് ട്രെയിനും പാസഞ്ചര്‍ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. സിഗ്‌നല്‍ തകരാറായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.

അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെയും മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഛത്തീസ്ഗഡിലെ വിലാസ്പൂരില്‍ നിന്നും രാജസ്ഥാനിലെ ജോധ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :