മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കവുമായി ബിജെപി, ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രിയാകും

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ജൂണ്‍ 2022 (17:16 IST)
മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോള നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്. മുൻ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും എന്ന രാഷ്ട്രീയ വാർത്തകൾ വന്നിരുന്നെങ്കിലും അവസാന നിമിഷം വിമത നേതാവ് ഏക്നാഥ് സിന്ദേയെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഷിന്ദേയ്ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7:30ന് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്യും.

അതേസമയം താൻ സർക്കാരിൻ്റെ ഭാഗമാവില്ലെന്ന് ഫഡ്നാവിസ് അറിയിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു പുറത്ത് വന്നറിപ്പോർട്ടുകൾ. ശിവസേന ഔദ്യോഗിക പക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :