ശക്തമായ മഴ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് ഒന്‍പതുപേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ജൂലൈ 2022 (10:01 IST)
ശക്തമായ മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് ഒന്‍പതുപേര്‍. ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ മഴക്കെടുതിയില്‍ 76 പേരുടെ ജീവനാണ് പൊലിഞ്ഞുപോയത്. ഇതുവരെ 838 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

അതേസമയം അസമിലെ പ്രളയത്തില്‍ മരണസംഖ്യ 192 കടന്നു. പ്രളയബാധിതര്‍ 5.39 ലക്ഷത്തിലധികം പേരാണ്. 12 ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് മരിച്ചത്. ഇതുവരെ 173 പേര്‍ വെള്ളപ്പൊക്കത്തിലും 19 പേര്‍ മണ്ണിടിച്ചിലിലും മരണപ്പെട്ടു. എട്ടുജില്ലകളിലായി 114 കാംപുകളിലായി 38751 പേരാണ് കഴിയുന്നത്. 390 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :