മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ! ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

രേണുക വേണു| Last Modified വ്യാഴം, 30 ജൂണ്‍ 2022 (09:35 IST)

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയും ശിവസേന വിമതരും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണത്തിനു ചര്‍ച്ചകള്‍ നടത്തുന്നത്. അതേസമയം, ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ചത്. ഷിന്‍ഡെയ്ക്ക് ബിജെപി ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :