1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maharashtra logs 23 new omicron cases

മഹാരാഷ്ട്രയിൽ 23 പേർക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 358 ആയി

മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ 23 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധി‌തരുടെ എണ്ണം 88 ആയി ഉയർന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളും മഹാരാഷ്ട്രയിലാണ്. 
 
രോഗവ്യാപനതോത് ഉയർന്നതോടെ മഹാരാഷ്ട്ര സർക്കാർ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ലളിതമായ ആഘോഷങ്ങൾ മാത്രമെ നടത്താൻ പാടു‌ള്ളുവെന്നും ആൾക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
 
അതേസമയം രാജ്യത്തെ ഒമിക്രോൻ ബാധിതരുടെ എണ്ണം 358 ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ 6650 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബാലികയെ പീഡിപ്പിച്ച യുവാവിന് 50 വർഷം കഠിന തടവ്