1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi man was brutally attacked

ഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ കുടുംബം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

Delhi
ഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ കുടുംബം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ദില്ലി രജൗരി ഗാര്‍ഡനിലാണ് സംഭവം നടന്നത്. ദീര്‍ഘകാലമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. വിവാഹം വീട്ടുകാര്‍ എതിര്‍ത്തതോടെ ഒളിച്ചോടി വിവാഹിതരാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ദില്ലിയില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെ തട്ടിക്കൊണ്ടുപോയത്. 22കാരനാണ് ജനനേന്ദ്രിയം നഷ്ടമായത്. നിലവില്‍ യുവാവ് സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്പതികളുടെ പരാതിയില്‍ കുടുംബത്തിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
അടുത്ത ലേഖനം
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 6,650; മരണം 374