1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Nifty passes 17000

മൂന്നാം ദിവസവും നിഫ്റ്റിയിൽ കുതിപ്പ്, വീണ്ടും 17,000 കടന്നു

സെൻസെക്‌സ്
തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോണ്‍ ഭീഷണിയുണ്ടെങ്കിലും വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 
 
സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17,072.60ലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.
 
ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ ക്യാപ് 0.73ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒമിക്രോൺ ഭീതി: മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു