1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala nurse committed suicide in gurugram

കൊവിഡ് ബാധിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

ഗുരുഗ്രാം
ഗുരുഗ്രാമിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്ന മലയാളി നഴ്‌സ് മരിച്ചു.പുനലൂർ സ്വദേശി ബിസ്മി സ്കറിയ ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 28നാണ് ബിസ്മി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
 
തന്റെ മുറിക്കുള്ളിൽ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്.ഉച്ചയോടെ സുഹ്രുത്തുക്കളാണ് ബിസ്മിയെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് മെദാന്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയത്.മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
ഓൺലൈൻ ക്ലാസായ ഫെസ്റ്റ്‌ബെൽ വീഡിയോകളിൽ അസഭ്യമായ രീതിയിൽ പ്രതികരിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്