യുഎസ്സിലെ പ്രതിഷേധങ്ങൾ ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്, കൂടുതൽ സൈന്യത്തെ വിന്യസിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജൂണ്‍ 2020 (09:34 IST)
ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തിന പിന്നാലെ യുഎസ്സിൽ ഉടലെടുത്ത പ്രതിഷേധത്തെ നേരിറ്റാൻ കൂടുതൽ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.പ്രതിഷേധങ്ങൾ അക്രമാസക്തമായതിന് പിന്നാലെയാണ് ട്രംപ് സുരക്ഷാനടപടികൾ ശക്തമാക്കിയത്.

കഴിഞ്ഞ രാത്രി ഉണ്ടായ സംഭവങ്ങൾ അപമാനകരമാണ്. പ്രതിഷേധക്കാർ നടത്തുന്നത് ആഭ്യന്തര ഭീകരവാദമാണെന്നും പ്രതിഷെധിക്കുന്നവർ ക്രിമിനല്‍ ശിക്ഷാനടപടികളും ദീര്‍ഘകാലം ജയില്‍വാസവും നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.ജോർജ് ഫ്ലോയിഡിനെ മരണത്തെ തുടർന്ന് യു.എസില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസവും
തുടരുകയാണ്.രാജ്യത്തെ 75ലധികം നഗരങ്ങളിൽ പ്രക്ഷോഭങ്ങൾ നിയന്ത്രാധീതമായി.പ്രതിഷേധത്തിൽ രാജ്യത്താകെ 4400 പേർ അറസ്റ്റിലായി.വൈറ്റ് ഹൗസിന് പുറത്തും അക്രമം ശക്തമായതിനാൽ നേരത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒരു മണിക്കൂറോളം ഭൂഗർഭ അറയിലേക്ക് മാറ്റിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :