മാഗിക്ക് പിന്നാലെ യിപ്പിയും നിയമ കുരുക്കിലേക്ക്

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (11:18 IST)
മാഗിയെ പ്രതിക്കൂട്ടിലാക്കിയ അതെ വിഷയത്തിന്റെ പെരില്‍ മറ്റൊരു പ്രമുഖ നൂഡില്‍സ് ബ്രാന്റായ യിപ്പീയും നിയമക്കുരുക്കിലെക്ക്. ഇന്ത്യന്‍ ടുബാക്കോ കമ്പനിയുടെ (ഐ.ടി.സി) കീഴിലുല്ല യിപ്പീ നൂഡില്‍സില്‍
അളവില്‍ കൂടുതല്‍ ലെഡിന്‍റെ അംശമുള്ളതായി ഉത്തര്‍പ്രദേശ്‌ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി.

ബഹുരാഷ്ട്ര കമ്പനിയായ നെസ് ലെയുടെ ഉത്പന്നമായ മാഗി നൂഡില്‍സില്‍ അമിതമായ തോതില്‍ ലെഡ് കണ്ടെത്തിയതും ഉത്തര്‍പ്രദേശ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. ഇതൊറ്റെ യിപ്പിക്ക് വിലക്ക് വീഴാനുല്ല സാധ്യത കൂറ്റുതലായി.

അലിഗഢിലെ ഷോപ്പിങ് മാളില്‍നിന്നും യിപ്പീ നൂഡില്‍സ് ഉള്‍പ്പെടെ പിടിച്ചെടുത്ത എട്ട് സാമ്പിളുകള്‍ പരിശോധനാ വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ്‌ കുട്ടികളെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ലെഡിന്റെ അംശം കൂടുതല്‍ യിപ്പീയില്‍ കണ്ടെത്തിയത്. മാഗിക്ക് വിലക്ക് വന്നതിനെത്തുടര്‍ന്ന് യിപ്പീയുടെ പരസ്യവും വില്പനയും കുത്തനെ കൂടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :