നഷ്‌ടപരിഹാര കേസില്‍ നെസ്‌ലെ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (09:59 IST)
നഷ്‌ടപരിഹാര കേസില്‍ നെസ്‌ലെ ഇന്ത്യയ്ക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാരകമ്മിഷന്‍ നോട്ടീസ് അയച്ചു. മാഗി നിരോധനവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരക്കേസിലാണ് നോട്ടീസ് അയച്ചത്.

മാഗിയുടെ സാമ്പിളുകള്‍ അംഗീകൃതലാബുകള്‍ വഴി പുതുതായി ശേഖരിച്ച് പരിശോധന നടത്താനും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. നെസ്‌ലെയ്‌ക്കെതിരെ 640 കോടി രൂപയുടെ നഷ്‌ടപരിഹാര കേസാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നും വ്യാജലേബല്‍ ഇറക്കിയെന്നുമാണ് കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ പരാതി. ശിക്ഷാനടപടികളുടെ ഭാഗമായി നെസ്‌ലെ ഇന്ത്യ 355.40 കോടിരൂപ ഉപഭോക്തൃ ക്ഷേമഫണ്ടിലേക്ക് നല്‍കാന്‍ ഉത്തരവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :