ന്യൂഡൽഹി|
jibin|
Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (12:19 IST)
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്‍സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത് അതിശയിപ്പിച്ചുവെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ. സോണിയ നടുത്തളത്തിലിറങ്ങിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. കാരണം
ആദ്യമായാണ് സോണിയ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. കൂടാതെ ചില കോൺഗ്രസ് നേതാക്കൾ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെന്നും
സുമിത്ര മഹാജൻ പറഞ്ഞു.
ലോക്‍സഭയില്‍ ശക്തമായ ബഹളമായിരുന്നു നടന്നത്. ആരാണ് ശരിയും തെറ്റുമെന്ന് അറിയില്ലായിരുന്നു. പ്ലക്കാർഡുകളിൽ എഴുതിയിരുന്ന വാക്കുകള്‍ മോശമായിരുന്നതിനൊപ്പം കോൺഗ്രസ് അംഗങ്ങൾ മോശമായ ഭാഷയാണ് സഭയില്‍ ഉപയോഗിച്ചതെന്നും സുമിത്ര മഹാജൻ വ്യക്തമാക്കി. ഞാനെപ്പോഴും എന്റെ ദേഷ്യം പിടിച്ചു നിർത്താൻ ശ്രമിച്ചുവെന്നും അവര്‍ വ്യക്തമാക്കി.