ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
ശനി, 8 ഓഗസ്റ്റ് 2015 (14:56 IST)
മാഗി നൂഡില്‍സില്‍ വീണ്ടും അനുവദനീയമായ അലവിലും കൂടുതല്‍ ഈയം കണ്ടെത്തി. യുപിയിലെ ബരാബങ്കിയില്‍നിന്ന് ശേഖരിച്ച സാമ്പിളികല്‍ പരിശോധിച്ചപ്പോളാണ് മാഗിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് വീണ്ടും ലഭിച്ചത്.
ലൗക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. പരിശോധന ഫലം ഉടനെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അയച്ചുകൊടുക്കുമെന്ന് ലാബിന്റെ അഡീഷണല്‍ കമ്മീഷണര്‍ ആര്‍.എസ് മൗര്യ പറഞ്ഞു.
ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സ് വില്പന നിരോധിച്ചത്. ബരാബങ്കി ജില്ലയില്‍നിന്ന് ശേഖരിച്ച മാഗിയുടെ സാമ്പിളിലാണ് അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയവും എംഎസ്ജിയും അന്നും കണ്ടെത്തിയത്.