ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 13 ജൂണ്‍ 2015 (17:00 IST)
നെസ്‌ലെയുടെ മാഗി നൂഡില്‍സിനെതിരെ കടുത്ത തെളിവുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പക്കലുള്ളതെന്നാണ് വിവരം. മാഗിക്കെതിരെ തെളിവുകള്‍ ശക്‌തമാണെന്നും പരിശോധനയ്‌ക്കായി എടുത്ത ന്യൂഡില്‍സില്‍നിന്നും 35 മുതല്‍ 40 ശതമാനം വരെയുള്ള സാംപിളുകളില്‍ നിന്നും ഈയത്തിന്റെയും മോണോസോഡിയം ഗ്ലൂട്ടമേറ്റിന്റെയും അളവ് അധികമായി കണ്ടെത്തിയെന്നും ഭഷ്യസുരക്ഷാ വിഭാഗം പറയുന്നു.
ഡല്‍ഹി, ഉത്തര്‍ പ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങള്‍ കേന്ദ്ര സുരക്ഷാ വിഭാഗത്തിന് പരിശോധനാ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. മാഗിയില്‍ മോണോസോഡിയം ഗാര്‍ട്ടമേറ്റിന്റെ അളവ് അധികമായി കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് ഭക്ഷ്യ വസ്‌തുക്കളിലും പരിശോധന ശക്‌തമാക്കിയിട്ടുണ്ട്. അതേസമയം മാഗിയുടെ നിരോധനത്തിനെതിരെ നെസ്‌ലെ കോടതിയെ സമീപിച്ചിരുന്നു.