മുംബൈ|
Last Modified വെള്ളി, 12 ജൂണ്‍ 2015 (17:10 IST)
രാജ്യവ്യാപകമായി മാഗി നിരോധിച്ചതിനെതിരെ നിര്‍മ്മാതാക്കളായ നെസ്ലെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിരോധനം സംബന്ധിച്ച് എഫ്‌എസ്‌എസ്‌എഐയില്‍ നിന്നും കോടതി വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.
നിലവില്‍ നിരോധനം സ്റ്റേ ചെയ്യേണ്‌ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
രണ്‌ടാഴ്‌ചയ്ക്കകം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചു. മാഗി നൂഡില്‍സില്‍ അളവില്‍ കവിഞ്ഞ ഈയത്തിന്റെ അംശം കണെ്‌ടത്തിയതിനെത്തുടര്‍ന്നു രാജ്യത്തു നിരോധനമേര്‍പ്പെടുത്തിയതു ചോദ്യംചെയ്‌താണു നെസ്‌ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.