മാഗി കഴിക്കാതിരിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതെന്ന് രാം ഗോപാല്‍ വര്‍മ

Last Modified വ്യാഴം, 11 ജൂണ്‍ 2015 (13:33 IST)
രാജ്യവ്യാപകമായി മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ മാഗി കഴിക്കണമെന്ന വാശിയിലാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മാഗി കഴിക്കാതിരിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്നും, ജീവിക്കുന്നത് തന്നെ മാഗി കഴിക്കാനാണെന്നുമൊക്കെയാണ്
രാം ഗോപാല്‍ വര്‍മ്മ തെന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്.

മാഗി കഴിക്കുന്നതിന്റെ ഫോട്ടോകളും ആ‍ര്‍ ജി വി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാഗി കഴിച്ച് മരിച്ചു പോകുകയാണെങ്കില്‍,
എന്‍റെ ശവസംസ്കാര ചടങ്ങിന് മാഗി മാത്രം വന്നാല്‍ മതിയെന്നാണ് എന്റെ ആഗ്രഹം, കാരണം
മരണം വരെ മാഗി എനിക്ക് സന്തോഷം മാത്രമാണ് നല്‍കിയിട്ടുള്ളത്. അത് നിരോധിക്കുന്നവര്‍ എനിക്ക് യാതൊന്നും തന്നിട്ടുമില്ല ആര്‍ ജി വി ഫേസ്ബുക്കില്‍ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :