മുംബൈ|
Last Modified ശനി, 13 ജൂണ്‍ 2015 (12:02 IST)
നെസ്ലേ മാഗിയുടെ ഇന്ത്യൻ നിർമ്മിത ന്യൂഡിൽസ് സാമ്പിളുകൾ അമേരിക്ക പരിശോധിക്കും. അമേരിക്കയുടെ ഫെഡറൽ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് പരിശോധന നടത്തുക.
പരിശോധന മാഗിക്ക് എതിരാണെങ്കിൽ മാഗി എന്ന ന്യൂഡിൽസ് ബ്രാന്റിന്റെ തിരിച്ചു വരവ് അത്ര എളുപ്പമായിരിക്കില്ല. അതേസമയം മാഗി നൂഡിൽസിന്റെ നിരോധനം സ്റ്റേ ചെയ്യണമെന്ന നെസ്ലേ ഇന്ത്യയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. സർക്കാരിന്റെ വാദം കേട്ടശേഷം ഹർജി വീണ്ടും പരിഗണിക്കും എന്നും കോടതി വ്യക്തമാക്കി.