മാഗി മാത്രമല്ല മലബാറിന്റെ സ്വന്തം കുഴിമന്തിയും വിഷം തന്നെ...!

മലപ്പുറം| VISHNU N L| Last Modified വ്യാഴം, 11 ജൂണ്‍ 2015 (14:24 IST)
അനുവദനീയമായ അളവില്‍ മോണോസോഡിയം ഗ്ലൂട്ടമേറ്റും ഈയവും അടങ്ങിയതായി കണ്ടെത്തിയതാണ് മാഗി വില്‍ക്കുന്നത് ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍ മലബാറിലെ ചില ഹോട്ടലുകളില്‍ വില്‍ക്കുന്ന മലബാറിന്റെ തനത് വിഭവമായ കുഴിമന്തിയിലും ബിരിയാണികളിലും മാഗിയില്‍ കണ്ടെത്തിയ അതേ വിഷപ്ദാര്‍ഥങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. മണ്ണിനടിയില്‍ പ്രത്യേകം തയ്യാറാക്കുന്ന അടുപ്പിലാണ് കുഴിമന്തി പാകം ചെയ്യുന്നത്. മലബാറില്‍ ഇത് അടുത്തിടെയണ് വ്യാപകമായ പ്രചാരത്തിലായത്.

മാഗി നിരോധനവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ കര്‍ശന പരിശോധനകള്‍ക്കിടെയാണ് ഹോട്ടലുകളില്‍ വില്‍ക്കുന്ന കുഴിമന്തിയിലും ബിരിയാണികളിലും മോണോസോഡിയം ഗ്ലൂട്ടമേറ്റ് അനുവദനീയമായ അളവിലും കൂടുതല്‍ കണ്ടെത്തിയത്. കൂടാതെ ഇവയില്‍ കൃത്രിമ നിറങ്ങള്‍ ചേക്കുന്നതായും ക്ണ്ടെത്തി. ഇതേതുട്ര്ന്ന മലപ്പുറത്തെ നാല്‍ ഹോട്ടലുകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. ഏഴുഹോട്ടലുകളില്‍ നിന്നായി 13,000 രൂപ പിഴയും ഈടാക്കിയതായാണ് വിവരം.

ബേക്കറി പലഹാരങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാന്‍ ഉപാധികളോടെ അനുവാദമുണ്ട്. എന്നാല്‍ ബിരിയാണി പോലുള്ള ഭക്ഷണങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ അനുവാദമില്ല. ഇത് ലംഘിച്ചതിനാണ് പിഴ ഈടാക്കിയതും കടകള്‍ പൂട്ടിച്ചതും. ബീറ്റ്‌റൂട്ടില്‍ നിന്നും കശ്മീരി മുളകില്‍ നിന്നും
ലഭിക്കുന്ന നിറങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും ഹോട്ടലുകള്‍ ഉപയോഗിക്കുന്നത് രാസവസ്തുക്കളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :