സമ്പന്നര്‍ക്കുള്ള പാചകവാതക സബ്സീഡി എടുത്തുകളയും

പാചകവാതക സബ്സീഡി,അരുണ്‍ ജയ്റ്റ്ലി, സമ്പന്നര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 22 നവം‌ബര്‍ 2014 (13:23 IST)
സാമ്പത്തികമായി ശേഷിയുള്ളവരുടെ പാചകവാതക സബ്സീഡി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നിക്കം തുടങ്ങി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ഡല്‍ഹിയില്‍ 'ഹിന്ദുസ്ഥാന്‍ ടൈംസ്' സംഘടിപ്പിച്ച നേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

''ഞാനടക്കമുള്ള ആളുകള്‍ പാചക വാതകത്തിനുള്ള സബ്‌സിഡിക്ക് അര്‍ഹരാണോ എന്ന കാര്യത്തില്‍ സുപ്രധാനതീരുമാനമാണ് അടുത്തതായി ഇന്ത്യ എടുക്കേണ്ടത്. ഇത്തരം ആനുകൂല്യങ്ങള്‍ക്ക് ആരാണ് അര്‍ഹര്‍ എന്ന നിര്‍ണായകതീരുമാനത്തില്‍ എത്രയും പെട്ടെന്ന് എത്താന്‍ നമുക്ക് കഴിയുമെന്ന് കരുതുന്നു. സര്‍ക്കാറിന്റെ അജന്‍ഡയില്‍ പ്രാധാന്യമുള്ളതാണിത്-ജെയ്റ്റ്‌ലി പറഞ്ഞു.

അതേ സമയം അനര്‍ഹരെ ഏത് മാനദണ്ഡമനുസരിച്ചാണ് നിശ്ചയിക്കുകയെന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല. 'രാഷ്ട്രീയനേതൃത്വം അല്ലെങ്കില്‍ അധികാരത്തിന്റെ അമരക്കാരന്‍ ഇച്ഛാശക്തി കാണിച്ചാല്‍ ഏത് കടുത്ത തീരുമാനവും പിന്നീട് ലളിതമായി മാറുമെന്നും മന്ത്രി കൂട്ടീച്ചേര്‍ത്തു. വര്‍ഷം 12 എല്‍.പി.ജി സിലിണ്ടറാണ് സബ്‌സിഡി നിരക്കായ 414 രൂപയ്ക്ക് ഇപ്പോള്‍ രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതില്‍ കൂടുതല്‍ ആവശ്യമായി വന്നാല്‍ വിപണിവില നല്‍കണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :