കേന്ദ്രത്തിലെ ധനികന്‍ ജയ്റ്റ്ലി; മോഡി കോടിപതി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (12:55 IST)
നരേന്ദ്രമോഡി മന്ത്രിസഭയിലെ ഏറ്റവും ധനികന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി‍. 72 കോടിയിലധികം രൂപയാണ് ജയ്റ്റ്‌ലിയുടെ ആസ്തി. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
1 കോടി 26 ലക്ഷം രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസ്തി. കൂടാതെ ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 22 കാബിനറ്റ് മന്ത്രിമാരുള്ള സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുളള 17 ഓളം കോടിശ്വരന്‍മാരാണ് ഉളളത്.

നഗരവികസനമന്ത്രി വെങ്കയ്യനായിഡുവിനാണ് എറ്റവും കുറഞ്ഞ സമ്പാദ്യമുളളത് 20.45 ലക്ഷം രൂപ മാത്രം. ഇന്ദിരാഗാന്ധിയുടെ മരുമകളും ശിശുക്ഷേമമന്ത്രിയുമായ മേനകാ ഗാന്ധിക്ക് 37. 67 കോടിയുടെ സ്വത്തുണ്ട്.

വെങ്കയ്യ നായിഡു (20.45 ലക്ഷം), രാം വിലാസ് പസ്വാന്‍(39.88 ലക്ഷം), നരേന്ദ്ര സിംഗ് തോമാര്‍ (44.90 ലക്ഷം) ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍( 48.54 ലക്ഷം), ആനന്ദ് കുമാര്‍( 60.62) എന്നിവര്‍ മാത്രമാണ് മോഡി മന്ത്രിസഭയില്‍ കോടിശ്വരന്‍മാര്‍ അല്ലാത്തവര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :