കള്ളപ്പണം: കേന്ദ്രത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

 കള്ളപ്പണം , സുബ്രഹ്മണ്യന്‍ സ്വാമി , ഇന്ത്യ , അരുണ്‍ ജയ്റ്റ്ലി
കൊല്‍ക്കത്ത| jibin| Last Modified ശനി, 8 നവം‌ബര്‍ 2014 (18:04 IST)
വിദേശ ബാങ്കുളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത് പറയാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഉചിതമല്ലെന്ന്
മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളുമായി ഒപ്പു വെച്ചിട്ടുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വെളിപ്പെടുത്താത്തതെങ്കില്‍ അത് മറികടക്കാവുന്നതേയുള്ളുവെന്നും സ്വാമി പറഞ്ഞു. അതിനാല്‍ പേരുകള്‍ പുറത്തു വിടാത്തതിന് നിലവിലെ കാരണങ്ങള്‍ തക്കതായ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

പേരുകള്‍ വെളിപ്പെടുത്താത്തതിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നിരത്തുന്ന വാദമുഖങ്ങള്‍ തെറ്റാണെന്നു കാണിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :