ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ബുധന്‍, 5 നവംബര്‍ 2014 (22:11 IST)
ഇന്ത്യയുമായാണോ അതോ വിഘടനവാദികളുമായാണോ പാക്കിസ്ഥാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പാക്കിസ്ഥാന്‍ തന്നെ തീരുമാനിക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. ന്യൂഡല്‍ഹിയില്‍ നടന്ന
ഇന്ത്യ ഇക്കണോമിക് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാണ്. എന്നാല്‍ അത് തീരുമാനിക്കേണ്ടത് പാക്കിസ്ഥാനാണ്. അതിര്‍ത്തിയില്‍ സമാധാനാപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ തയാറാകാത്തിടത്തോളം പാക്കിസ്ഥാനുമായി തുടര്‍ചര്‍ച്ചകള്‍ സാധ്യമാകില്ലെന്നും പ്രതിരോധ മന്ത്രി ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയില്‍ ശത്രുതാപരമായ സമീപനമാണ് പാക്കിസ്ഥാന്‍ വച്ചുപുലര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ കരാറും തുടര്‍ച്ചയായി ലംഘിക്കുന്നുണ്ട്. ഇനിയും അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരെ വധിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിന്റെ പ്രത്യാഘാതം പാക്കിസ്ഥാന് താങ്ങാനാവില്ലെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.