വെടിയുതിര്‍ത്താല്‍ പാകിസ്ഥാന്‍ കരയേണ്ടി വരും: ജയ്റ്റ്ലി

  അരുണ്‍ ജയ്റ്റ്ലി , പാകിസ്ഥാന്‍ , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (11:52 IST)
പാകിസ്ഥാനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അതിന്റെ വേദന അനുഭവിക്കേണ്ടി വരും. ഇനി കാഴ്ച്ക്കാരെ പോലെ നോക്കി നില്‍ക്കില്ലെന്നും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്‍ ആണെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

ഇന്ത്യയുടെ ശക്തി പാകിസ്ഥാനെക്കാള്‍ പതിമടങ്ങ് വലുതാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ആ സാഹസത്തിനുള്ള വേദന അവര്‍ അറിയും. പാക്കിസ്ഥാന്‍ നമ്മള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ രക്ഷാകവചവുമായി നില്‍ക്കാറ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും ശക്തമായി തിരിച്ചടിക്കും - പ്രതിരോധ മന്ത്രി വ്യക്തമാക്കി.

നേരത്തെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചിരുന്നു. അതിര്‍ത്തിയിലുണ്ടാകുന്ന വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :