പാറ്റ്ന|
Last Modified ബുധന്‍, 2 ജൂലൈ 2014 (13:16 IST)
ബീഹാറില്‍ ജനശതാബ്ദി എക്‌സ്‌പ്രസില്‍ വന്‍ കവര്‍ച്ച. 300 ഓളം യാത്രക്കാരുടെ സ്വര്‍ണം അടക്കം ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ ആയുധധാരികളായ മോഷ്ടാക്കള്‍ കവര്‍ന്നു.
റാഞ്ചിയില്‍ നിന്ന് പാറ്റ്നയിലേക്ക് പുറപ്പെട്ട ജനശതാബ്ദിയില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എസി കോച്ചിലെ യാത്രക്കാരെ ആയുധമുപയോഗിച്ച് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന സ്വര്‍ണം അടക്കം മുഴുവന്‍ വസ്തുക്കളും കൊള്ളയടിച്ചു.
25 പേരടങ്ങുന്ന ആയുധധാരികളായ സംഘമാണ് കവര്‍ച്ച നടത്തിയത്, അതേസമയം, പൊലീസ് ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നും പൊലീസുകാര്‍ ആ സമയം ട്രെയിനിലുണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.