വന്‍ കവര്‍ച്ച: 10 ലക്ഷം രൂപയും സ്വര്‍ണാ‍ഭരണങ്ങളും കവര്‍ന്നു

കവര്‍ച്ച, ലക്ഷം രൂപ, അക്രമികള്‍, പൊലീസ്
തിരുവനന്തപുരം| Last Modified വെള്ളി, 6 ജൂണ്‍ 2014 (18:32 IST)
തലസ്ഥാന നഗരിയിലെ കരമനയ്ക്കടുത്ത് വീട്ടില്‍ നിന്ന് പത്ത് ലക്ഷം രൂപയും അഞ്ചു പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. കരമനയ്ക്കടുത്ത് മരുതൂര്‍ക്കടവിലാണു സംഭവം നടന്നത്.

മരുതൂര്‍ക്കടവ് സോപാനത്തില്‍ ഷാഹുല്‍ ഹമീദിന്‍റെ മകന്‍ സലാഹുദീന്‍റെ വീട്ടില്‍ നിന്നാണു കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിക്കും പന്ത്രണ്ടു മണിക്കും ഇടയ്ക്കായിരുന്നു സംഭവമെന്ന് കരമന പൊലീസ് പറഞ്ഞു.

ആളില്ലാതിരുന്ന വീടിന്‍റെ വാതില്‍ തകര്‍ത്താണു അക്രമികള്‍ അകത്തു കയറി കവര്‍ച്ച നടത്തിയത്. ഈ സമയം വീട്ടുകാര്‍ സിനിമയ്ക്ക് പോയിരിക്കുകയായിരുന്നു. കരമന പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :