ചെന്നൈയില്‍ സ്വര്‍ണവേട്ട: യാത്രക്കാരനില്‍നിന്ന് എട്ടുകിലോ സ്വര്‍ണം പിടിച്ചു

ചെന്നൈ| Last Modified വ്യാഴം, 26 ജൂണ്‍ 2014 (13:12 IST)
ചെന്നൈ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി. കോയമ്പത്തൂര്‍ രാംനഗര്‍ സ്വദേശി രാഹുല്‍ അഗര്‍വാളാണ് പോലീസ് പിടിയിലായത്. ഒഡിഷയില്‍നിന്ന് തീവണ്ടിവഴിയാണ് ഇയാള്‍
സ്വര്‍ണം ചെന്നൈയിലെത്തിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ മുന്നുകോടി രൂപവരെ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു.

സുരക്ഷ ക്രമീകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ മോക്ക് ഡ്രില്ലിനിടയിലാണ് രാഹുല്‍ പിടിയിലായത്. നാലരക്കിലോ സ്വര്‍ണാഭരണങ്ങളും നാല് കിലോ സ്വര്‍ണ ബിസ്‌കറ്റുകളുമാണ്
ഇയാളില്‍ നിന്ന് പൊലിസ് പിടികൂടിയത്. ഇതുകൂടാതെ എട്ടുലക്ഷം രൂപയും ഇയാളുടെ കയ്യില്‍ നിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :