കരിപ്പൂര്‍|
Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (18:24 IST)
കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് ഇത്തരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 60 ലക്ഷം രൂപ വിലപിടിപ്പുള്ള സ്വര്‍ണ്ണം കണ്ടെത്തിയത്.
ഇയാളുടെ പാസ്പോര്‍ട്ട് കൃത്രിമമാണെന്ന് സംശയമുള്ളതായി അധികൃതര്‍ സൂചിപ്പിച്ചു. പാസ്പോര്‍ട്ടിലെ പേരും കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞ പേരും വ്യത്യാസമായിരുന്നു. ഇയാളെ എമിഗ്രേഷന്‍ വകുപ്പിന് കൈമാറിയിട്ടുണ്ട്.
വിമാനമിറങ്ങിയ ഇയാളെ ആദ്യം പരിശോധിച്ച സമയത്ത് ഒന്നും തന്നെ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സംശയം തോന്നിയാണ് വീണ്ടും പരിശോധിച്ചത്. സമാന രീതിയിലുള്ള കള്ളക്കടത്ത് കരിപ്പൂരില്‍ തുടര്‍ച്ചയായി നടക്കുന്നതായി ആക്ഷേപമുണ്ട്.