സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 25 മെയ് 2024 (12:18 IST)
ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമാണ്. ഇന്ന് പോളിങ് സ്‌റ്റേഷനുകളില്‍ എത്തുന്നത് 11 കോടി വോട്ടര്‍മാരാണ്. 58 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. മത്സരിക്കുന്നത് 889 പേരാണ്. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍, ഹരിയാന-10, ബീഹാര്‍-8, വെസ്റ്റ് ബംഗാള്‍-8, ഒഡീഷ-6, ജാര്‍ഖണ്ഡ്-4, ജമ്മുകശ്മീര്‍-1 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.
വോട്ടര്‍മാരില്‍5.84 കോടിപേര്‍ പുരുഷന്മാരും 5.29 കോടി പേര്‍ സ്ത്രീകളുമാണ്. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതിമുര്‍മു, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ വോട്ടുചെയ്തു. ഡല്‍ഹിയില്‍ 8.94 ശതമാനം വോട്ടും പശ്ചിമ ബംഗാളില്‍ 16.54 ശതമാനം വോട്ടും രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്രപ്രദാന്‍, റാവു ഇന്ദര്‍ജിത് സിങ് തുടങ്ങിയവരും കോണ്‍ഗ്രസിന്റെ കനയ്യകുമാറും ജനവിധി തേടുന്നു.