ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം: ദ്രൗപതിമുര്‍മു, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ വോട്ടുചെയ്തു

Lok Sabha Election 2024
Lok Sabha Election 2024
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 മെയ് 2024 (11:59 IST)
ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമാണ്. രാവിലെ ഒന്‍പതുമണിയാകുമ്പോള്‍ 6.10ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതിമുര്‍മു, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ വോട്ടുചെയ്തു. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡല്‍ഹിയില്‍ 8.94 ശതമാനം വോട്ടും പശ്ചിമ ബംഗാളില്‍ 16.54 ശതമാനം വോട്ടും രേഖപ്പെടുത്തി.

58 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. മത്സരിക്കുന്നത് 889 പേരാണ്. 11കോടി വോട്ടര്‍മാരാണ് ഇന്ന് പോളിങ് സ്‌റ്റേഷനില്‍ എത്തുന്നത്. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്രപ്രദാന്‍, റാവു ഇന്ദര്‍ജിത് സിങ് തുടങ്ങിയവരും കോണ്‍ഗ്രസിന്റെ കനയ്യകുമാറും ജനവിധി തേടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :