സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 മെയ് 2024 (13:04 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം, പ്രാര്‍ത്ഥന, പൂജ എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു. കൂടാതെ എന്‍ഡിഎ മുന്നണിയിലെ കക്ഷി നേതാക്കള്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.
മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്. വാരാണസിയില്‍ 10 വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ വിവരിക്കുന്ന വീഡിയോ പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.