Lok Sabha election 2024: നാലാംഘട്ടത്തില്‍ പോളിങ് 67.71 ശതമാനം, ജമ്മുകശ്മീരില്‍ 40ശതമാനം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 മെയ് 2024 (09:31 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ നാലാംഘട്ടത്തില്‍ പോളിങ് 67.71 ശതമാനം രേഖപ്പെടുത്തി. ജമ്മു കശ്മീരില്‍ 40 ശതമാനത്തിനടുത്താണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒന്‍പതു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും 78 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ജമ്മു കശ്മീരില്‍ പോളിംഗ് വര്‍ധിച്ചതായും ഇത് നേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.40 നാണ് മോദി പത്രിക നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :