ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതി ഇറാനിയും ജനവിധി തേടുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 മെയ് 2024 (09:34 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പീയുഷ് ഗോയല്‍, രാജ്‌നാഥ് സിങ് തുടങ്ങിയ പ്രമുഖരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് ജനവിധി തേടുന്നു. 49 സീറ്റുകളിലായി 144 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എട്ടര കോടി വോട്ടര്‍മാര്‍ക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചു. ഇതുവരെ നാലു ഘട്ടങ്ങളിലായി ആകെ 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ അമേഠിയും റായ്ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ ലോക്‌സഭാമണ്ഡലങ്ങള്‍. ഉത്തര്‍പ്രദേശ് 14 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാള്‍ ഏഴും ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലും ജാര്‍ഖണ്ഡ് മൂന്നും ജമ്മു കാശ്മീറിലേയും ലഡാക്കിലെയും ഓരോ മണ്ഡലങ്ങളിലും ആണ് വിധിയെഴുത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :