അനുബന്ധ വാര്‍ത്തകള്‍
- വാട്സാപ്പിനും ഫേസ്ബുക്കിനും സുപ്രീംകോടതിയുടെ നോട്ടീസ്
- വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അക്രമത്തിനും സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഐടി മന്ത്രി
- ശബ്ദം തന്റേതല്ലെന്ന് സരിത; വാട്‌സാപ്പ് ചാറ്റ് പുറത്ത് വിട്ട് പരാതിക്കാരന്
- വാട്സാപ്പിനെയും സിഗ്നലിനെയും പിന്തള്ളി ടെലിഗ്രാം
- വാട്‌സാപ്പ് സ്വകാര്യ സ്വത്ത്: ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ന്നാല്‍ മതിയെന്ന് കോടതി
വാട്‌സാപ്പിലും ഇനി ലോഗൗട്ട് സൗകര്യം, പുത്തന്‍ മാറ്റങ്ങള്‍ വരും അപ്‌ഡേഷനുകളില്‍
പുതിയ അപ്‌ഡേഷനുകള്‍ പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് വാട്‌സാപ്പ്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളെ പോലെ ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പിലും വരുന്നു. ഒപ്പം കൂടുതല്‍ മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.
നിലവില്‍ വാട്‌സാപ്പ് താല്‍ക്കാലികമായി ഒഴിവാക്കാന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലാതെ വേറൊരു മാര്‍ഗ്ഗം ഇല്ല.അതിനാല്‍ തന്നെ മറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്ള പോലെ തന്നെ ലോഗൗട്ട് സൗകര്യം വാട്‌സാപ്പിലും വേണമെന്ന ആവശ്യം ഉപയോക്താക്കള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്.
ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ ഇത്തരത്തില്‍ വാട്‌സാപ്പില്‍ ഇനി വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.