ശ്രീനു എസ്|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (19:50 IST)
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്സാപ്പിനെയും സിഗിനലിനെയും പിന്തള്ളി ടെലിഗ്രാം ഒന്നാമതായി. വാട്സപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വാട്സപ്പ് ഉപഭോക്താക്കള്‍ മറ്റു മെസേജിംഗ് പ്ലാറ്റ്ഫോമുകളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും മാറിയത്.
പുതുതായി സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021 ജനുവരിയില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത നോണ്‍ ഗെയിമിംഗ് ആപ്പായി ടെലിഗ്രാം. രണ്ടാം സ്ഥാനത്ത് സിഗ്നലും തൊട്ടുപിന്നാലെ ടിക്ടോക്കുമാണുള്ളത്.